ബംഗളൂരു: ദോഹയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വിമാന യാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ തമിഴ്നാട് സ്വദേശി അമാവാസി മുരുകേശനെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ദോഹയില്‍ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇയാള്‍. വിമാനത്തില്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു ഇയാള്‍ ഇരുന്നിരുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ സമീപത്തെ മറ്റൊരു സീറ്റിലാണ് ഉണ്ടായിരുന്നത്. യാത്രയുടെ തുടക്കത്തില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ പിന്നീട് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.ഇതോടെ കുട്ടി ബഹളം വെച്ചു.
വിമാന ജീവനക്കാർ കുട്ടിയെ മാറ്റിയിരുത്തിയ ശേഷം ബംഗളൂരുവില്‍ ഇറങ്ങിയ ഉടനെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.