NEWSPravasi

പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; ഇന്ത്യന്‍ വംശജയ്ക്ക് യു.കെയില്‍ തടവ്

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട് നടത്തി ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഇന്ത്യന്‍ വംശജയായ യുവതിയും. സറീന ദുഗ്ഗല്‍ (28) എന്ന യുവതിയെയാണ് കോടതി ഏഴുവര്‍ഷം തടവിന് വിധിച്ചത്. യുവതിക്കൊപ്പം മറ്റ് ആറ് പേര്‍ക്ക് കൂടി ഏഴുവര്‍ഷം തടവ് വിധിച്ചു.

ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവിലാണ് സംഘത്തിനെ അഞ്ച് പ്രതികളും കൂറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്യുകയും ഇടപാടുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സംഘത്തില്‍ സറീന ഉള്‍പ്പെട്ടിരുന്നതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. യുവതിയെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി പോലീസ് അറിയിച്ചു.

Signature-ad

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മയക്കുമരുന്നുമായി പതിനാറ് വയസുകാരന്‍ പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കുട്ടിയില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബോര്‍ണ്‍മൗത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും നിയമവിരുദ്ധമായ വസ്തുക്കള്‍ കടത്തുന്നതിനും സംഘം കുട്ടികളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി.

നിരീക്ഷണത്തിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും സംഭാഷണങ്ങളും ശേഖരിച്ച അന്വേഷണ സംഘം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ബോണ്‍മൗത്ത് കേന്ദ്രീകരിച്ച് സറീന ഉള്‍പ്പെടെയുള്ള സംഘം മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതായി കണ്ടെത്തി. പിടികൂടിയ ശേഷം വിട്ടയച്ച പതിനാറുകാരന്‍ സംഘത്തിനായി പ്രവര്‍ത്തിച്ചിരുന്നതായുമുള്ള തെളിവുകളും ലഭ്യമായി. ലണ്ടനില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ സംഘം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

 

Back to top button
error: