KeralaNEWS

നൂറുരൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികൾ അറസ്റ്റിൽ

കൊല്ലം:നൂറുരൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികൾ അറസ്റ്റിൽ.
വര്‍ക്കല കണ്ണമ്ബ ശ്യാമ നിവാസില്‍ ജയകുമാർ (56), ഇദ്ദേഹത്തിന്റെ ഭാര്യ  ശ്യാമ (39) എന്നിവരാണ് പിടിയിലായത്.

കൊട്ടാരക്കര, നെടുവത്തൂര്‍ പ്രദേശങ്ങളിലുള്ള വിവിധ കടകളില്‍ നൂറു രൂപയുടെ കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്ത് സാധനങ്ങള്‍ വാങ്ങിയ കേസില്‍ ആണ് ദമ്ബതികൾ പിടിയിലായത്.

പ്രതികളുടെ പക്കല്‍നിന്നും 100 രൂപയുടെ നൂറിലധികം കള്ളനോട്ടുകളും വര്‍ക്കലയിലെ വീട്ടില്‍നിന്ന് ആയിരത്തിലേറെ രൂപയുടെ കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Back to top button
error: