KeralaNEWS

മഴക്കുറവ്;വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിവരുമെന്ന് കെഎസ്‌ഇബി

ഇടുക്കി:ജൂണ്‍മാസം തീര്‍ന്നിട്ടും മതിയായ മഴ ലഭിക്കാതിരുന്നതോടെ കേരളത്തിലെ വൈദ്യുത ഉത്പാദനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകുന്നു.

ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ജലവൈദ്യുത നിലയങ്ങളുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഇതോടെ കേരളത്തിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംസ്ഥാനം.

ഇടമലയാര്‍, ശബരിഗിരി ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം ഇതിനോടകം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.മൂലമറ്റം പവര്‍ പ്ലാന്റില്‍ ഉപയോഗം കൂടിയ സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ഇടുക്കി ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെ ഏറ്റവും കുറഞ്ഞ സംഭരണമെങ്കിലും ഉറപ്പാക്കുന്നത് വരെ വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിവരുമെന്നാണ് കെഎസ്‌ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.പ്രധാന ജലവൈദ്യുത ഡാമുകളില്‍ വ്യാഴാഴ്ചത്തെ സംഭരണം മൊത്തം സംഭരണശേഷിയുടെ 15% ആയിരുന്നു.

Back to top button
error: