തിരുവനന്തപുരം:കേരളത്തിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം.ഇത് സംബന്ധിച്ച് കത്ത് ലഭിച്ചതായി കായിക മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്.അനുമതി ലഭിച്ചാൽ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
“ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്.കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചിരുന്നു.മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി ആശംസകൾ അറിയിച്ചിരുന്നു.അർജന്റീനിയൻ ടീമിനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്കു ടീമിനു വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്.കേന്ദ്രം അനുമതി തന്നാൽ ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും.മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.’’– മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.