കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന്‍ സക്‌റിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഇതോടെ ഈ കേസില്‍ ഷാജന്‍ സക്‌റിയ അറസ്റ്റിലായേക്കും.അതേസമയം ഇയാൾ ഒളിവിലാണെന്നാണ് വിവരം.
വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്.
ഇതിന് പുറമെ പ്രവാസി വ്യവസായി എംഎ യൂസഫലി,പി വി അൻവർ എംഎൽഎ,നടൻ പ്രിഥ്വിരാജ് എന്നിവർ നൽകിയ പരാതിയിലും ഷാജൻ സ്കറിയ അന്വേഷണം നേരിടുന്നുണ്ട്.എംഎ യുസഫലിയുടെ പരാതിയിൽ നോട്ടീസ് കൈപ്പറ്റാഞ്ഞതിന് ലക്നൗ കോടതി ഇയാൾക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.മറ്റൊരു കേസിൽ കഴിഞ്ഞ 29 ന് ഇ ഡി ഓഫീസില്‍ ഹാജരാകാനും ഷാജന് നോട്ടീസ് ലഭിച്ചിരുന്നു.