KeralaNEWS

അവയവ കച്ചവടം;  കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കൂടുതല്‍ തെളിവുകൾ

കൊച്ചി:അവയവ കച്ചവട വിവാദത്തില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കൂടുതല്‍ തെളിവുകൾ പുറത്ത്. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട ഡിവൈഎസ്പി ഫേമസ് വര്‍ഗീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

മരണപ്പെട്ട എബിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്ന് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ആയിരുന്ന ഫേമസ് പറഞ്ഞു. എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആയിരുന്നു. ഇതുവഴി മറ്റ് ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പോലീസ് സര്‍ജൻ മൊഴി നല്‍കിയിരുന്നതായി ഫേമസ് വ്യക്തമാക്കി.

 

Signature-ad

തലയില്‍ രക്തം കട്ടപിടിച്ചതിന് നല്‍കേണ്ട ചികിത്സ എബിന് നല്‍കിയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജൻ അന്ന് തന്നോട് പറഞ്ഞതായി വര്‍ഗീസ് പറയുന്നു. ശേഷം ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നി. തുടര്‍ന്ന് താൻ അന്ന് പോലീസ് സര്‍ജന്റെയും ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മൊഴിയെടുത്തതായും ഫേമസ്  വ്യക്തമാക്കി.

 

എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്‍ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

2009 നവംബര്‍ 29 നാണ് ഉടുമ്ബൻചോല സ്വദേശിയായ വിജെ എബിനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.

Back to top button
error: