NEWSPravasi

ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു; അഭിമുഖം ജൂലൈ 9ന് അങ്കമാലിയിൽ

അങ്കമാലി:കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു.

യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേള്‍ഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഒഡെപെക്ക് വാക്ക് – ഇൻ -ഇന്റര്‍വ്യൂ നടത്തുന്നത്.

ജൂലൈ 9 ഞായറാഴ്ച അങ്കമാലിയില്‍ വെച്ചായിരിക്കും വാക്ക് – ഇൻ – ഇന്റര്‍വ്യൂ. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. എസ്‌എസ്‌എല്‍സിയാണ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയായി പറഞ്ഞിരിക്കുന്നത്.

Signature-ad

കൂടാതെ ഇംഗ്ലീഷില്‍ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും.25 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി.

1200 യുഎഇ ദിര്‍ഹമായിരിക്കും അടിസ്ഥാന ശമ്ബളം. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളായി 2262 ദിര്‍ഹം വരെ ലഭിക്കും. ഓവര്‍ടൈം ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് അതിന്റേതായ ആനുകൂല്യവും ലഭിക്കും.

 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ ഒഡെപെക് പരിശീലന കേന്ദ്രം, ഫ്ലോര്‍ 4, ടവര്‍ 1, ഇൻകെല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574.

Back to top button
error: