KeralaNEWS

സൈബര്‍ ആക്രമണത്തില്‍ അടിപതറി; സമൂഹമാധ്യമ അക്കൗണ്ട് മരവിപ്പിച്ച് ശക്തിധരന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്ന് കൈപ്പറ്റിയ 2 കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്ന് ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍.

”കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബര്‍ ആക്രമണം. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടംപോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയെടുത്തില്ല. സൈബര്‍ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. എനിക്കും കുടുംബത്തിനുമെതിരെ വളരെ രൂക്ഷമായ രീതിയിലാണ് സൈബര്‍ ആക്രമണം നടത്തുന്നത്.

Signature-ad

പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആക്രമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ എനിക്കു പരിചയമുള്ളവര്‍ക്കുപോലും ദുഃഖമില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. സൈബര്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്” – സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റില്‍ ജി.ശക്തിധരന്‍ വ്യക്തമാക്കി.

Back to top button
error: