പത്തനംതിട്ട പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെയാണ് കടുവ ഇന്നലെ രാത്രി കടിച്ചു കൊന്നത്.രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു.
ഒരു മാസത്തിനുശേഷമാണ് മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായത്.ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.നേരത്തെ ഈ മേഖലയില്‍ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോള്‍ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.