അധികമാരും കാണാത്ത ലേയും ലഡാക്കിന്റെയും ഭൂമിയിലെ വ്യത്യസ്ത കാഴ്ചകളാണ് ഈ യാത്രയുടെ ആകര്‍ഷണം.
തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്രയില്‍ വിമാനമാര്‍ഗ്ഗം ലേയിലെത്തി ആറ് രാത്രിയും ഏഴ് പകലും ചെലവഴിച്ച് തിരികെ മടങ്ങി വരുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഓണം അവധിക്കാലം യാത്രചെയ്ത് ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ഈ വിനോദയാത്ര.
ലേ, നുബ്രാ, ലഡാക്കിലെ പാൻഗോങ് തടാകം തുടങ്ങിയ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുള്ള യാത്ര നിലവില്‍ രണ്ടു തിയതികളിലായാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ എയര്‍ലൈൻസിന്റെ എക്കണോമി ക്ലാസില്‍ പോകുന്ന യാത്ര വലിയ പ്ലാനിങ്ങോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ ഒരു ലഡാക്ക് യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ്.
ഓഗസ്റ്റ് 16 ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 22 ന് മടങ്ങിവരുന്നതും ഓഗസ്റ്റ് 30 ബുധനാഴ്ച പോയി സെപ്റ്റംര് 5 ചൊവ്വാഴ്ച തിരികെ എത്തുന്നതുമായ രണ്ട് യാത്രകളാണ് ഐആര്‍സിടിസി തിരുവനന്തപുരത്തു നിന്നും ഓഗസ്റ്റ് മാസത്തില്‍ നടത്തുന്നത്. ഒരു യാത്രയില്‍ 30 പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്. യാത്രയില്‍ ടിക്കറ്റ് ചാര്‍ജില്‍ മൂന്നു നേരം ഭക്ഷണവും താമസസൗകര്യങ്ങളും സൈറ്റ് സീയിങ്ങുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഐആര്‍സിടിസിയുടെ തിരുവനന്തപുരം- 8287932095, എറണാകുളം റീജിയണല്‍ ഓഫീസ്- 8287932082, എറണാകുളം ടൂറിസം ഇൻഫര്‍മേഷൻ & ഫെസിലിറ്റേഷൻ സെന്റര്‍, 8287932117, 8287932064, ടൂറിസം ഇൻഫര്‍മേഷൻ & ഫെസിലിറ്റേഷൻ സെന്റര്‍ കോഴിക്കോട്- 8287932098 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.