IndiaNEWS

അരുണാചല്‍പ്രദേശിലെ രണ്ടു മുൻ ബിജെപി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ബിജെപി നേതാക്കളായ രണ്ടു മുൻ മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പേമ ഖണ്ഡു മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കുമാര്‍ വായി, രാജേഷ് താചോ എന്നിവരാണ് ബിജെപി വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.
മുൻ ആഭ്യന്തര മന്ത്രികൂടിയായിരുന്ന കുമാര്‍ ഡല്‍ഹിയില്‍വച്ചും രാജേഷ് ഇറ്റാനഗറില്‍ വെച്ചുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കുമാര്‍ മൂന്നു തവണ എംഎല്‍എയായിട്ടുണ്ട്.
ബാമെൻഗ് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. അനിനി മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ വിജയിച്ചയാളാണ് രാജേഷ് താചോ.

കുമാര്‍ വായിയെയും രാജേഷ് താചോയെയും പിസിസി അധ്യക്ഷൻ നബാം തുകി കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്തു. അടുത്ത വര്‍ഷമാണ് അരുണാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 60 അംഗ അരുണാചല്‍ നിയമസഭയില്‍ നിലവിൽ കോണ്‍ഗ്രസിന് നാലംഗങ്ങളാണുള്ളത്.

Back to top button
error: