തിരുവനന്തപുരം: മിൽമയ്ക്കു മുന്നിൽ മുട്ടുമടക്കി നന്ദിനി.കേരളത്തില്‍ നിന്നും പിൻവാങ്ങുകയാണെന്ന് കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ടലെറ്റുകള്‍ തുറക്കാനിരിക്കെയാണ് നിര്‍ണായക നീക്കം.നിലവിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തും അടക്കം നന്ദിനി ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം.
രാജ്യത്തെ പാല്‍ വിപണന രംഗത്ത് ഒന്നാമനായ ഗുജറാത്ത് ബ്രാന്‍ഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിച്ചപ്പോളാണ് കേരളത്തിലും നന്ദിനി എത്തിയത്.മറ്റു സംസ്ഥാനങ്ങളില്‍ നന്ദിനിയുടെ വരവ് വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും കേരളത്തെ അത് സാരമായി ബാധിച്ചു.കേരളത്തിലെ ചെറിയ സ്റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്.
മില്‍മയേക്കാള്‍ 7 രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തിൽ വിറ്റഴിച്ചിരുന്നത്.ഇത് മില്‍മയുടെ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു.തുടർന്ന് ബംഗളൂരു ഉൾപ്പെടെ കർണാടകയുടെ നിരവധി ഭാഗങ്ങളിൽ മിൽമയും ഔട്ട്‌ലെറ്റുകൾ തുറന്നു.പ്രദേശവാസികളിൽ നിന്നും നന്ദിനി നൽകുന്നതിൽ കൂടുതൽ വില നൽകി പാലും എടുക്കാൻ ആരംഭിച്ചതോടെയാണ് നന്ദിനിയുടെ പിൻമാറ്റം.
സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് രേഖാമൂലം സംസ്ഥാന സർക്കാരിനെ നന്ദിനി അറിയിച്ചിട്ടുണ്ട്.ഇതോടെ കർണാടകയിൽ നിന്നും മിൽമയും പിൻവാങ്ങിയേക്കുമെന്നാണ് സൂചന.