CrimeNEWS

രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രകൃതിവിരുദ്ധ പീഡനം; വൈദികനെതിരേ കേസെടുത്തു

തിരുവനന്തപുരം: രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികന്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒളിവില്‍ പോയ വൈദികനായി പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറോടെ അടിമലത്തുറയിലാണ് സംഭവം. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയോട് വിവരം തിരക്കി. തുടര്‍ന്ന് മകനെ വൈദികന്‍ പീഡനത്തിന് ഇരയാക്കി എന്നുകാണിച്ച് രക്ഷിതാക്കള്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വിഴിഞ്ഞം പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: