തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ തിരഞ്ഞെടുത്തു.
ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും തിരഞ്ഞെടുത്തു.
ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വി. വേണുവിനെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായിട്ടാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് എത്തുന്നത്.
ഈ മാസം 30നാണ് ഡോ. വി പി ജോയിയും, ഡിജിപി അനില്‍ കാന്തും വിരമിക്കുന്നത്.