മലപ്പുറം:അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 30 ലക്ഷത്തോളം രൂപയും സ്വർണ്ണവും പിടികൂടി.കൊണ്ടോട്ടിയിലാണ് സംഭവം.
29,84,700 രൂപയും 750.108 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.സംഭവത്തിൽ മൂന്നുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് കുന്ദമംഗലം എര്ജിപ്പടി മണ്ടോട്ടി മുഹമ്മദ് ഷഹബാസ് (18), മധുര സ്വദേശി പാലുച്ചാമി രങ്കു (62), സീമാഗല് പെച്ചമാമന് സ്ട്രീറ്റിലെ മണികണ്ഠന് (48) എന്നിവരാണ് കസ്റ്റഡിയിലായത്.
കൊണ്ടോട്ടി ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ച 5.30നായിരുന്നു സംഭവം. പൊലീസിന്റെ വാഹനം കണ്ട് പിറകോട്ടെടുക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച റെനോള്‍ട്ട് കാര്‍ മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു.
ഇതോടെ നൈറ്റ് പട്രോളിങ് സംഘം വാഹനത്തിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്. എ.എസ്.ഐ വിജയന്, സിവില്‍ പൊലീസ് ഓഫിസര്‍ ഷുഹൈബ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശരത് ചന്ദ്രബോസിന്റെ സാന്നിധ്യത്തില്‍ പണം എണ്ണി തിട്ടപ്പെടുത്തി.പ്രതികളെ കോടതിയില്‍ ഹാജരാക്കി.