കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട കുറ്റത്തിന് 16 പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രൊട്ടക്ഷന്‍ ഓഫ് പബ്‌ളിക് മോറല്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള റെയ്ഡില്‍ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യത്തെ പൗരന്മാരായ പ്രവാസികളാണ് പിടിയിലായത്. ഇവര്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. പൊതു സദാചാര മര്യാദകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെട്ടതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രവാസികള്‍ കഴിഞ്ഞ ആഴ്ചയും പിടിയിലായിരുന്നു. വിവിധ രാജ്യക്കാരായ ഇവരും കുവൈറ്റില്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മോറല്‍സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.