KeralaNEWS

വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്നത്  ഉപ്പള സ്വദേശി ശരണ്‍ 

തിരുവനന്തപുരം:വന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്നത് ഉപ്പള സ്വദേശി ശരണ്‍ എന്ന യുവാവ്.
ഇയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ മനപൂര്‍വ്വം വാതില്‍ അടച്ച്‌ ഇരിക്കുന്നതാണോയെന്ന് റെയില്‍വേ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയില്‍ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.
കാസർകോട് നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് ഇയാളെ പുറത്തിറക്കിയത്.മുബൈ സ്വദേശിയെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത് .ഇയാളെ റെയില്‍വെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നു കാസര്‍ഗോഡ് നിന്നും പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച്‌ ഇ വണ്ണില്‍ കാസര്‍ഗോഡ് ഉപ്പള സ്വദേശി ശരണാണ് (26) ശുചിമുറിയില്‍ കയറി വാതിലടച്ചത്. ഇന്നലെ വൈകുന്നേരം 5.30ന് ഷൊര്‍ണൂരിലെത്തിയ ട്രെയിന്‍ വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ, 20 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്.

ആര്‍പിഎഫും റെയില്‍വേ പോലീസും ഇയാളെ അനുനയിപ്പിച്ച്‌ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. സെന്‍സര്‍ സംവിധാനത്തിലുള്ള പൂട്ടിന് മുകളില്‍ ടീഷര്‍ട്ട് കീറി കെട്ടിവച്ചതോടെ പുറത്ത് നിന്നും തുറക്കാനുള്ള ശ്രമങ്ങളും പാളി. കണ്ണൂരിലും കോഴിക്കോട്ടും ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ 3 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ടുതുറക്കാനായില്ല.ഒടുവില്‍ പൂട്ട് പൊളിക്കുകയായിരുന്നൂ.

രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്. ഇലക്‌ട്രോണിക് സങ്കേതമുള്‍പ്പെടെ അന്‍പതിനായിരം രൂപയോളം ഇതിന് വില വരുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതില്‍ തുറക്കുന്നതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി അലവന്‍സും അരലക്ഷത്തോളം വരും.

Back to top button
error: