IndiaNEWS

മൂന്നുവയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി

മൂന്നുവയസുകാരനെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി.കുടുംബത്തോടൊപ്പം തിരുപ്പതിയിൽ തീര്‍ത്ഥാടനത്തിന് എത്തിയ മൂന്ന് വയസുകാരനെ ആക്രമിച്ച പുലിയെയാണ് ആന്ധ്രാപ്രദേശ് വനം വകുപ്പ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി മുത്തച്ഛനും മാതാപിതാക്കള്‍ക്കുമൊപ്പം തിരുമല വനമേഖലയിലെ പടികളിലൂടെ മുന്നോട്ട് നടക്കുന്നതിനിടെയാണ് കുട്ടിയെ പുലി പിടിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പുലി, കുട്ടിയെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു.തുടർന്ന് ഈ ഭാഗത്ത് പുലിയെ പിടിക്കാനായി വച്ച  കെണിയിലാണ് പുലി കുടുങ്ങിയത്.

Back to top button
error: