IndiaNEWS

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും അധികത്തുക;ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡൽഹി: ബാങ്ക് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ.
ആര്‍ബിഐ നടത്തിയ പരിശോധനയില്‍, മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകള്‍ വഴി ഉപഭോക്താക്കള്‍ നിശ്ചിത തീയതിക്കകം കുടിശ്ശിക അടച്ചിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക എന്ന കണക്കിൽ ബാങ്ക് ചില അക്കൗണ്ടുകളില്‍ നിന്നും കൂടുതൽ പിഴ ഈടാക്കിയതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
ആര്‍ബിഐ നോട്ടീസിനുള്ള ബാങ്കിന്റെ രേഖാമൂലമുള്ള മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നല്‍കിയ മറുപടിയും പരിഗണിച്ചതിന് ശേഷമായിരുന്നു പിഴ ചുമത്തിയത്.

Back to top button
error: