IndiaNEWS

പശുക്കടത്തുകാര്‍ക്കുള്ള  മുന്നറിയിപ്പ്; ഹരിയാനയിൽ രണ്ടു മുസ്ലീങ്ങളുടെ വീടുകൾ തകർത്ത് പോലീസ്

ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച്‌ രണ്ടുപേരുടെ വീടുകള്‍ പൊലീസ് തകര്‍ത്തു. മുബാറക്ക് ഇല്യാസ് തന്ന, ഖാലിദ് എന്നിവരുടെ വീടുകളാണ് പോലീസ് തകര്‍ത്തത്.
ഇത് പശുക്കടത്തുകാര്‍ക്കുള്ള തങ്ങളുടെ മുന്നറിയിപ്പാണെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു.
മുബാറക്കിന്  ഗുരുഗ്രാം, റോഹ്തക്, നൂഹ്, തൗറു സ്റ്റേഷനുകളിൽ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഖാലിദിനെതിരെ മോഷണം, പശുക്കടത്ത് തുടങ്ങി അഞ്ച് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.ഇരുവരെയും അറസ്റ്റ്‌ ചെയ്തതിന് ശേഷമാണ് വീടുകൾ തകർത്തത്.

Back to top button
error: