NEWSPravasi

കത്തുന്ന ചൂടിന് ആശ്വാസം പകര്‍ന്ന് ഒമാനിൽ കനത്തമഴ

മസ്കറ്റ്: കത്തുന്ന ചൂടിന് ആശ്വാസം പകര്‍ന്ന് ഒമാനിൽ കനത്തമഴ.
കാറ്റിന്റെയും ഇടിയുടെയും അകമ്ബടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്.വിവിധ ഗവര്‍ണറേറ്റുകളിൽ മഴ ലഭിച്ചു.
വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെ ചാറി തുടങ്ങിയ മഴ ഉച്ചക്കുശേഷമാണ് ശക്തമായത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
അതേസമയം അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌ലയിലെ സല്‍സാദ്, നിസ്‌വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.

Back to top button
error: