CrimeNEWS

വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ !

കാൺപൂർ:വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ വരുണ്‍ വിഹാര്‍ എന്നയാളാണ് ഭാര്യയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു യുവതിയുടെ ആക്രമണം.

 

Signature-ad

ജൂണ്‍ 14 നായിരുന്നു സംഭവം. രാത്രി ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ഇയാളുടെ പരാതിയില്‍ പറയുന്നു. ഇത് പിന്നീട് രൂക്ഷമായി. ഇതിനു ശേഷം ഉറങ്ങാൻ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

 

വേദനയില്‍ ഞെട്ടിയുണര്‍ന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ ഭാര്യ ഓടി രക്ഷപ്പെട്ടെന്നും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ക്ലീനര്‍ ആയി ജോലി ചെയ്യുകയാണ് വരുണ്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: