LIFELife Style

ഞാന്‍ ചുംബിക്കാന്‍ പോകുന്ന ആദ്യ നടന്‍ നിങ്ങളാണ്! 18 വര്‍ഷത്തെ തീരുമാനം മാറ്റിയത് വിശദീകരിച്ച് തമന്ന

റെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 18 വര്‍ഷമായി സിനിമ രംഗത്ത് നിറസാന്നിദ്ധ്യമായ താരം നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി വേഷമിട്ട് കഴിഞ്ഞു. പല നായകന്മാരെയും ചേര്‍ത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വര്‍മ്മയാണ് തമന്നയുടെ കാമുകന്‍.

പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്‌ക്രീനില്‍ താരം ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ‘ലസ്റ്റ് സ്റ്റോറീസ് 2’വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

Signature-ad

വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായ തമന്ന താന്‍ ഒപ്പിടുന്ന കരാറുകളിലെല്ലാം ഈ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള താരമാണ്. സുജോയ് ഘോഷിന്റെ ഓഫീസില്‍വെച്ചാണ് തമന്നയെ കണ്ടത്. ഞങ്ങള്‍ അവിടെ വെച്ച് യാത്രകള്‍ അടക്കമുള്ള ഇഷ്ടങ്ങളെ കാര്യങ്ങളെ കുറിച്ച് പങ്കിട്ടു. കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്യുന്നു. കരാറില്‍ എനിക്ക് ‘നോ കിസ്’ പോളിസി ഉണ്ടായിരുന്നു. എന്നിട്ടോ. ഇതുപോലൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ല- തമന്ന എന്നോട് പറഞ്ഞു. അവസാനം, അവള്‍ എന്നോട് പറഞ്ഞു ”ഞാന്‍ ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ പോകുന്ന നടന്‍ നിങ്ങളാണ്. ഞാന്‍ ‘നന്ദി’ പറയുന്ന അവസ്ഥയിലായിരുന്ന”ുവെന്നാണ് വിജയ് വര്‍മ്മ ഇതിനെ പറ്റി പറഞ്ഞത്.

ഈ മാസം 29 നാണ് ലസ്റ്റ് സ്റ്റോറീസ് 2 റിലീസ് ചെയ്യുന്നത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: