KeralaNEWS

ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടാരക്കര:ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഒഡീഷ സ്വദേശി ദേവ് ബറുവ (30) ആണ് മരിച്ചത്.കൊലപാതകമാണെന്നാണു സംശയം.
കൊട്ടാരക്കര – ഓയൂര്‍ റൂട്ടില്‍ അര്‍ബൻ ബാങ്കിനു സമീപം ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. തല പൊട്ടി രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം. സമീപത്തു രക്തം പുരണ്ട കല്ലും കാണപ്പെട്ടു.

കൊട്ടാരക്കര പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ സിസിടിവികള്‍ പരിശോധിച്ച് പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: