CrimeNEWS

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പെട്ടി പഴകിയ മീന്‍ പിടികൂടി; എത്തിച്ചത് ഒഡീഷയില്‍ നിന്ന്

തൃശൂര്‍: ഒഡീഷയില്‍നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷവിഭാഗം പിടിച്ചെടുത്തു. 15 ബോക്സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച പാഴ്സലുകള്‍ ഇന്നലെ വൈകിട്ടാണ് തൃശൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ എത്തിയത്. ഇന്നലെ തന്നെ പഴകിയ മീന്‍ എത്തിയതായി ഇന്റലിജന്‍സ് സ്ഥീരീകരിച്ചെങ്കിലും പരിശോധനയ്ക്ക് റെയില്‍വേ അനുവദിച്ചില്ല.

ഇന്ന് രാവിലെ റെയില്‍വേ അധികൃതര്‍ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സല്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്തുവച്ച് ഭക്ഷ്യസുരക്ഷാവിഭാഗം പഴകിയ മീന്‍ അടങ്ങിയ പെട്ടികള്‍ പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഉടമസ്ഥന്‍മാര്‍ മീന്‍ ബോക്സ് കടത്തി ശക്തന്‍ മാര്‍ക്കറ്റിലെത്തിച്ചെങ്കിലും പോലീസ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി. പതിനഞ്ച് മണിക്കൂറിലേനേരമാണ് ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് പഴകിയ മത്സ്യം റെയില്‍വേ പ്ലാറ്റ് ഫോമില്‍ കിടന്നത്.

Signature-ad

മീനിന്റെ സാമ്പിള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷ ഓഫീസര്‍ പറഞ്ഞു. ശേഖരിച്ച സാമ്പിള്‍ കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. ആവശ്യമായ ഐസ് ഇട്ടായിരുന്നില്ല മീന്‍ കൊണ്ടുവന്നതെന്നും തെര്‍മോ കോള്‍ കണ്ടെയ്നറില്‍ മീന്‍ എത്തിച്ചത് നിയമലംഘനമാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: