IndiaNEWS

സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല: കർണാടക വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു:സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ലെന്ന സർക്കുലറുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്.
നിലവിലെ സര്‍ക്കുലര്‍ പ്രകാരം സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതല്‍ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം ആയിരിക്കണം.
അതേസമയം തന്നെ ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാല്‍ നല്ലതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: