KeralaNEWS

പത്തനംതിട്ട അരിവാപ്പുലം പഞ്ചായത്തില്‍ വാർഡ് മെമ്പറുടെ അതിക്രമം

പത്തനംതിട്ട: കോന്നി അരിവാപ്പുലം പഞ്ചായത്തില്‍ വാർഡ് മെമ്പറുടെ അതിക്രമം.പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്ബര്‍ സിന്ധുവാണ് അതിക്രമം നടത്തിയത്.
തൊഴിലുറപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നയിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. അക്രമം നടത്തിയ സിന്ധുവും സിപിഎം അംഗമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മെമ്ബറുടെ അതിക്രമണത്തിന് കാരണമായെന്നാണ് സൂചന.
വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയാണ് സിന്ധു.അക്രമത്തില്‍ പഞ്ചായത്ത് സെക്രട്ടറി കോന്നി പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് ഓഫീസിലെ കമ്ബ്യൂട്ടര്‍ ഉള്‍പ്പടേയുള്ള ഉപകരണങ്ങള്‍ തകര്‍ത്തിട്ടുണ്ട്.

Back to top button
error: