IndiaNEWS

പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പഴയ സഹപ്രവര്‍ത്തകനെ ബിജെപിക്കാർ ചവിട്ടിക്കൂട്ടി

മംഗലാപുരം:പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പഴയ സഹപ്രവര്‍ത്തകനെ ബിജെപിക്കാർ ചവിട്ടിക്കൂട്ടി.പ്രവീണ്‍ ആചാര്യ (37) എന്നയാളെയാണ് പുത്തൂര്‍ നരിമൊഗറു പുരുഷാരകട്ടെയില്‍ ബിജെപി സംഘം മര്‍ദിച്ചത്.
 
 
ഇയാളെ പരുക്കുകളോടെ പുത്തൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമിച്ചവർ നേരത്തെ പ്രവീണിനൊപ്പം ബിജെപിക്ക് വേണ്ടി ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിരുന്നതായും പാർട്ടി മാറിയതിന് പിന്നാലെ ചൊവ്വാഴ്ച ഈ വിഷയത്തില്‍ പ്രവീണ്‍ ആചാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നീട് ആചാര്യയുടെ വസതിയില്‍ വച്ച്‌ ആക്രമിക്കുകയും  ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.സംഭവത്തിൽ
പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.


Back to top button
error: