IndiaNEWS

ഉത്തരാഖണ്ഡിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു;2 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു.ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ് അപകടം.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.ബാഗേശ്വര്‍ ജില്ലയിലെ സാമ ഗ്രാമത്തിലുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. അവര്‍ കോകില ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

Back to top button
error: