KeralaNEWS

മറുനാടൻ മലയാളി അവതാരകൻ ‍സുദര്ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മറുനാടൻ മലയാളി അവതാരകനും ഷാജൻ സ്‌കറിയയുടെ കൂട്ടാളിയുമായ സുദര്‍ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയില്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് സുദര്‍ശിനെ കസ്റ്റഡിയിലെടുത്തത്.കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് രാവിലെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ക്കായി കൊച്ചി പൊലീസിന് സുദര്‍ശ് നമ്ബൂതിരിയെ കൈമാറുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

 

Signature-ad

മരിച്ചുപോയ എസ്.വി പ്രദീപ് നടത്തിയിരുന്ന ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയുടെ സ്വകാര്യ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

Back to top button
error: