KeralaNEWS

ഹോസ്റ്റലിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ക്ലീനർ അറസ്റ്റിൽ

തൊടുപുഴ:ഹോസ്റ്റലിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്ത  ബസ് ക്ലീനർ അറസ്റ്റിൽ.അറക്കുളം അശോകകവല പാമ്ബൂരിക്കല്‍ അഖിലിനെ(23)യാണ് കഞ്ഞാര്‍ പൊലീസ് പിടികൂടിയത്.

ഈ മാസം പതിനഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം.പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച്‌ കയറിയത്. ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ബലമായി കിടക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഒച്ചവച്ചതോടെ പ്രതി സ്ഥലം വിട്ടു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.

 

Signature-ad

പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.അഖില്‍ പൂമാല – മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസിലെ ക്ലീനറാണ്.

Back to top button
error: