കണ്ണൂർ: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പയ്യാമ്ബലം ബേബി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിന്നില്‍ സാമ്ബത്തിക തട്ടിപ്പാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
സ്വര്‍ണവും പണവും തട്ടിയെടുത്ത് യുവതിയെ വഞ്ചനയ്ക്കിരയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
കണ്ണൂര്‍ കൃഷ്ണാ ജ്വല്ലേഴ്‌സ് ജീവനക്കാരിയും അഞ്ചുകണ്ടി സ്വാദേശിനിയുമായ വി കെ റോഷിത (32) യാണ് മരിച്ചത്. മരണത്തിന് പിന്നില്‍ സാമ്ബത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭര്‍ത്താവ് പ്രമിത്തും ബന്ധുക്കളും സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന് പരാതി നല്‍കി.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയ്ക്കാണ് റോഷിതയെ പയ്യാമ്ബലം ബേബി ബീച്ചിനരികെയുള്ള കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപ്
ആറു ലക്ഷം രൂപ റോഷിത തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായും മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം വില്‍പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. താന്‍ മരിക്കുന്നുവെന്ന സന്ദേശം റോഷിത വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ നിന്നും ജ്വല്ലറിയിലേക്ക് യാത്ര തിരിച്ച ഇവരെ കാണാതായത്.

സംഭവ ദിവസം വൈകുന്നേരം റോഷിത ബേബി ബീച്ചിനടുത്തെ മസ് കോര്‍ട്ട് പാരഡൈസില്‍ ചായ കുടിക്കാന്‍ കയറുന്നതും അതിനു ശേഷം മൊബൈല്‍ ഫോണും പേഴ്‌സും മേശയില്‍ വെച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനോട് എന്തോ പറഞ്ഞ് അവിടെ നിന്നു ഇറങ്ങി പോകുന്നതായുളള വീഡിയോ ദൃശ്യം പുറത്തു വന്നിരുന്നു.ഇതു കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.രണ്ടു കുട്ടികളുടെ അമ്മയാണ് റോഷിത.