തൃശൂർ:സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരവെ ട്രെയിനില്‍ കുഴഞ്ഞു വീണ് കൈതപ്രം സ്വദേശിയ്ക്ക് ദാരുണാന്ത്യം.
കൈതപ്രം കരിങ്കല്‍ച്ചാലിലെ കെകെ സുകുമാരൻ ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.ഞായറാഴ്ച മംഗളാ എക്സ്പ്രസില്‍ നാട്ടിലേക്ക് വരും വഴിയാണ് സംഭവം.
ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലിറക്കി. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത ദിവസം മാതമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന എസ്എസഎല്‍സി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മോഹനൻ നാട്ടിലെക്ക് തിരിച്ചത്.