KeralaNEWS

പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു;ആശുപത്രിക്കെതിരെ കേസ്

കണ്ണൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. കൂത്തുപറമ്ബ് പാട്യം കൊട്ടിയോടിയില്‍ കെ.കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ ‍ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

പൂര്‍ണ്ണ ഗര്‍ഭിണിയായ ആശ അജേഷിനെ പ്രസവത്തിനായി വെള്ളിയാഴ്ച്ച കുത്തുപറമ്ബ് തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച്ച രാവിലെ ആറു മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചയോടെ രക്തസ്രാവ മുണ്ടാവുകയായിരുന്നു.

 

Signature-ad

നില വഷളായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി 8.15 ഓടെ മരണപ്പെടുകയായിരുന്നു.നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 

സംഭവത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ് അജേഷ് പരാതി നൽകി.റോള ര്‍ സ്കേറ്റിംങ്ങ് കോച്ചാണ് അജേഷ്.

 

പുല്‍പ്പള്ളി വേലിയമ്ബത്ത് പരിയാരത്ത് ഹൗസില്‍ പി.കെ.പ്രകാശൻ്റെയും ശ്രീദേവിയുടെയും മകളാണ് ആശ. ആറാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ്, യുകെ ജി വിദ്യാര്‍ത്ഥിനി ഗൗരി പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

Back to top button
error: