IndiaNEWS

ഉറക്കഗുളിക നല്‍കി 13-കാരി മകളെ പലർക്കും കൈമാറിയ അമ്മയുൾപ്പടെ 8 പേർ അറസ്റ്റിൽ

ചെന്നൈ: ദിവസവും ഉറക്കഗുളിക നല്‍കി 13-കാരി മകളെ പലർക്കും കൈമാറിയ സംഭവത്തില്‍ അമ്മയുള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

മധുര സ്വദേശിനിയാണ് പതിമ്മൂന്നുകാരി. അച്ഛൻ മരിച്ചതിനെത്തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ച് പഠനം നടത്തുകയായിരുന്നു. വേനലവധിക്ക് അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.

 

Signature-ad

രാത്രിയും പകലും പെണ്‍കുട്ടിക്ക് ഉറക്കഗുളിക നല്‍കി ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു.ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികകളും പെണ്‍കുട്ടിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍നിന്ന് മുത്തശ്ശിയുടെ അടുത്തെത്തി നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തശ്ശിയാണ് പോലീസില്‍ പരാതി നല്‍കിയത്.

Back to top button
error: