KeralaNEWS

കണ്ണൂര്‍ സര്‍വകലാശാല കാമ്ബസില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച  നിലയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തി.

വയനാട് സ്വദേശി ആനന്ദ് കെ ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

 

Signature-ad

ഞായറാഴ്ച രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്ബസില്‍ കണ്ടിരുന്നതായി സഹപാഠികള്‍ പറഞ്ഞു. പിന്നീട് 11 മണിയോടെയാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: