KeralaNEWS

കൊച്ചുവേളി – മംഗലാപുരം  സ്പെഷ്യല്‍ ട്രെയിൻ നാളെ മുതല്‍ 

തിരുവനന്തപുരം:കൊച്ചുവേളി മുതല്‍ മംഗലാപുരം വരെയുള്ള സ്പെഷ്യല്‍ ട്രെയിൻ നാളെ മുതല്‍ ഓടിത്തുടങ്ങും. ജൂലൈ 10 വരെയാണ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തുക.
തിങ്കളാഴ്ച രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിൻ യാത്ര ആരംഭിക്കും. തിരിച്ചുള്ള യാത്ര ചൊവ്വാഴ്ച രാത്രി 8.10 ന് മംഗലാപുരം സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. 14 സെക്കന്റ് ക്ലാസ് കോച്ചുകള്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ അനുവദിച്ചിട്ടുള്ളത്. ട്രെയിൻ നമ്ബര്‍ 06649/06650 ആണ് സര്‍വീസ് നടത്തുക.

കൊല്ലം,കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Back to top button
error: