IndiaNEWS

കനത്ത മഴയെ തുടര്‍ന്ന് അസാമിൽ വെള്ളപ്പൊക്കം;നാല് അണക്കെട്ടുകള്‍ തകര്‍ന്നു

ദിസ്പൂർ:ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് അസാമിൽ വെള്ളപ്പൊക്കം.11 ജില്ലകളിലായി 34,000-ത്തിലധികം ആളുകള്‍ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതബാധിതര്‍.
മൊത്തത്തില്‍, 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടര്‍ വിള പ്രദേശങ്ങള്‍ നശിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. കൂടാതെ ലഖിംപൂരിലും ഉദല്‍ഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകള്‍ തകര്‍ന്നു.
കനത്ത മഴയെ തുടര്‍ന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: