KeralaNEWS

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം :ഇടുക്കിയുടെ മിടുക്കി അന്ന മരിയ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി ഇടുക്കിയുടെ മിടുക്കി അന്ന മരിയ.720 ൽ 685 മാർക്ക് നേടിയാണ് തൊടുപുഴ,കരിംകുന്നം സ്വദേശി അന്ന സ്റ്റെതസ്കോപ്പ് അണിയാൻ തയ്യാറെടുക്കുന്നത്.ആദ്യതവണ വിജയം കൈപ്പിടിയിലായില്ലെങ്കിലും ഒരു വർഷത്തെ കഠിന പരിശ്രമത്തിലൂടെ മികച്ച വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് മരിയയും കുടുംബാംഗങ്ങളും.

 

Signature-ad

ആദ്യ വർഷം ഓഫ് ലൈൻ ആയിരുന്നു ക്ലാസ്സ്‌ എങ്കിൽ രണ്ടാം തവണ ഓൺലൈൻ ആയിരുന്നു പഠനം. ദിവസവും 12 മുതൽ 14 മണിക്കൂർ വരെയായിരുന്നു പഠന സമയം. പഴയ ക്വ സ്റ്റ്യനുകൾ ചെയ്തു പഠിച്ചത് വലിയ അളവിൽ സഹായിച്ചുവെന്ന് അന്ന പറയുന്നു. കരിംകുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നു പ്ലസ് ടു വിജയിച്ചതും മികച്ച സ്കോറിൽ ആയിരുന്നു.1200 ൽ 1196 മാർക്ക്‌ .

വിദേശത്ത് ജോലി ചെയ്യുന്ന തെക്കേവയലിൽ ജോർജ്കുട്ടി, ഷൈമോൾ ദമ്പതികളുടെ മകളാണ് അന്ന. സഹോദരി ലിയാറോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: