കണ്ണൂര്‍: തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്ബ് കടിയേറ്റു. ചെമ്ബേരി സ്വദേശി ലതക്കാണ് പാമ്ബ് കടിയേറ്റത്.
ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. പേ വാര്‍ഡില്‍ അഡ്മിറ്റായ ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലത. വാര്‍ഡില്‍ നിലത്ത് പായ വിരിച്ചായിരുന്നു ഇവര്‍ കിടന്നിരുന്നത്. രാത്രി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്ബിനെ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തുകയായിരുന്നു.
അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്ബിനെ പിടികൂടാൻ കഴിഞ്ഞില്ല. ലതയെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇവർ ഐസിയുവിൽ ചികിത്സയിലാണ്.