IndiaNEWS

ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് വീണ്ടും ബസ് സർവിസ്

ന്യൂഡൽഹി:ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് വീണ്ടും ബസ് സർവിസ് ആരംഭിച്ചു.

മഞ്ഞ് വീണ് റോഡ് അടച്ചതിനാല്‍ ഒന്‍പത് മാസത്തോളമായി ഈ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാരുന്നു ഏതാണ്ട് 1026 കിലോമീറ്ററാണ് ഈ ബസ് സര്‍വീസിന്റെ ദൈര്‍ഘ്യം. 1,736 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്.

 

Signature-ad

30 മണിക്കൂറിലേറെ എടുത്താണ്  ബസ് ഡല്‍ഹിയില്‍ നിന്ന് ലേയില്‍ എത്തുന്നത്. അതിമനോഹരവും എന്നാല്‍ അപകടകരവുമായ പര്‍വത പാതകളും മഞ്ഞുമലകളും പിന്നിട്ട് ലഹോള്‍- സ്പിതി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.ഡല്‍ഹിയില്‍ നിന്നും മണാലി വഴി കീലോങ് എത്തി അവിടെ ഹാള്‍ട്ട് ചെയ്ത ശേഷം ലേയിലേക്ക് യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

 

രോഹ്താങ് പാസ് (13,050 അടി) ബരാലാച പാസ് (15,910 അടി), ലാചലുങ് ലാ (16,620 അടി )തംഗ്ലാങ് ലാ പാസ് ((17,480 അടി) എന്നീ നാല് പര്‍വത പാതകള്‍ കടന്നാണ് ബസ് ലേയിലെത്തുക.ഹിമാചല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബസ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹി ഇന്റര്‍‌സ്റ്റേറ്റ് ബസ് ടെര്‍മിനിലില്‍ നിന്ന്‌ വൈകിട്ട് 3.45 നാണ് ബസ് പുറപ്പെടുക.

Back to top button
error: