ഇംഫാൽ:മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര് കെ രഞ്ജന്റെ വസതിക്ക് ആള്‍കൂട്ടം തീയിട്ടു.ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച സേനക്ക് നേരെയും ആള്‍ക്കൂട്ടം കല്ലെറിഞ്ഞു.
സമാധാന ശ്രമങ്ങള്‍ അട്ടിമറിച്ച് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു.സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്.
നേരത്തെ മണിപ്പുരിലെ കലാപം സൈന്യം അടിച്ചമർത്തിയിരുന്നു.എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം ഇവിടെ സൈന്യം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.