IndiaNEWS

ആർമി നഴ്സിങ് കോളജുകളില്‍ നാല് വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സില്‍ പ്രവേശനം നേടാം

ന്യൂഡൽഹി:’നീറ്റ്-യു.ജി 2023’ല്‍ യോഗ്യത നേടിയ വനിതകള്‍ക്ക് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസിന് കീഴിലുള്ള നഴ്സിങ് കോളജുകളില്‍ നാല് വര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സില്‍ പ്രവേശനം നേടാം.

അവിവാഹിതര്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി ബാധ്യതകളില്ലാത്തവര്‍ക്കുമാണ് അവസരം. 1998 ഒക്ടോബര്‍ ഒന്നിനും 2006 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം.

 

Signature-ad

യോഗ്യത: ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങളോടെ റെഗുലര്‍ സീനിയര്‍ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ ആദ്യ തവണ പാസായിരിക്കണം. ഫിസിക്കല്‍ ഫിറ്റ്നസ് വേണം. 152 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്/തഹസില്‍ദാറില്‍/സബ് ഡിവിഷനല്‍ ഓഫിസറില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എൻ.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ അപ്ലോഡ് ചെയ്യാൻ മറക്കരുത്.

 

രജിസ്ട്രേഷൻ: പ്രവേശന വിജ്ഞാപനം www.joinindianarmy.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍ ഐ.ഡി, പാസ്വേഡ് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷാ പ്രോസസിങ് ഫീസായി 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്ല.

 

കോളജുകളും സീറ്റുകളും: കോളജ് ഓഫ് നഴ്സിങ് (CoN) എ.എഫ്.എം.സി പുണെ-40, CoN CH (EC) കൊല്‍ക്കത്ത-30, CoN, INHS അശ്വിനി, മുംബൈ-40, CoN, AH (RSR) ന്യൂഡല്‍ഹി-30, CoN, CH (CC) ലഖ്നോ-40, CoN CH (AF) ബാംഗ്ലൂര്‍-40. ആകെ 220 സീറ്റുകളിലാണ് പ്രവേശനം. മിലിട്ടറി നഴ്സിങ് സര്‍വിസില്‍ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് സമ്മതപത്രം സമര്‍പ്പിക്കണം. പഠിച്ചിറങ്ങുന്നവര്‍ക്ക് നഴ്സിങ് ഓഫിസറായി ജോലിയില്‍ പ്രവേശിക്കാം.

Back to top button
error: