കട്ടപ്പനയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് പാലാ സ്വദേശി മാത്യു ജോസ്.ഇയാളുടെ സ്ഥാപത്തിലെ ജീവനക്കാരനാണ് സക്കീര്‍ മോൻ. ഹരിയാന സ്വദേശിനിയായ യുവതിയെ തുണിയുടെ ബിസ്സിനസ്സുമായി ബന്ധപ്പെട്ടാണ് മാത്യു ജോസ് പരിചയപ്പെടുന്നത് പിന്നീട് ബന്ധം വളർന്നു.ഒടുവിൽ കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഈ സമയം ഇതിന്റെ വീഡിയോ രഹസ്യമായി പകർത്തിയ സക്കീർ പിന്നീട് ഇത് കാട്ടി പല തവണയായി സ്വര്‍ണ്ണവും, പണവും യുവതിയിൽ നിന്നും തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
ഒടുവിൽ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.600 ഗ്രാം സ്വര്‍ണ്ണവും, രണ്ടു ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുത്തെന്ന് യുവതി പരാതിയിൽ പറയുന്നു.
പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അന്വേഷണത്തിന് ഒടുവിൽ ദില്ലിയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് കുമളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്യു ജോസും സക്കീറും ഇത്തരത്തിൽ പല സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.