കൊല്ലം:ചവറ കെഎംഎംഎല്‍ മാനേജിങ് ഡയറക്ടറുടെ പരാതിയില്‍ മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ് ജയചന്ദ്രൻ ഇലങ്കത്തിന് ക്രൈംബ്രാഞ്ച് നോട്ടീസ്.
ഭരണസമിതിയോഗത്തിന്റെ നോട്ട് എന്ന പേരില്‍ യോഗം ചേരുംമുമ്ബ് നല്കിയ വാര്‍ത്തയ്ക്ക് എതിരെയാണ് കെഎംഎംഎല്‍ എംഡി ജെ ചന്ദ്രബോസ് പരാതി നല്‍കിയത്.
വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.
വിജിലൻസ് ഡയറക്ടര്‍ക്ക് നല്കിയ പരാതി ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി സുരേഷിനാണ് അന്വേഷണച്ചുമതല.