NEWS
കോവിഡ് ബാധിതരെ ശുശ്രൂഷിക്കാൻ അഭിനയം വിട്ട് നേഴ്സിംഗ് രംഗത്ത്,ശിഖയ്ക്ക് ഇപ്പോൾ കോവിഡിന് പിന്നാലെ പക്ഷാഘാതം
മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിച്ചിരുന്ന പശ്ചാത്തലത്തിലാണ് നടി ശിഖ മൽഹോത്ര നഴ്സിംഗ് രംഗത്തിറങ്ങുന്നത്. 2014 ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളജിൽനിന്ന് നേഴ്സിങ് ബിരുദം ശിഖ കരസ്ഥമാക്കിയിരുന്നു. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശിഖ അഭിനയം വിട്ട് നേഴ്സിംഗ് മേഖലയിലേയ്ക്ക് താൽക്കാലികമായി ഇറങ്ങിയത്.
കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ ഒക്ടോബർ മാസത്തിൽ ശിഖയ്ക്കും കോവിഡ് വന്നു. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ശിഖയ്ക്ക് കോവിഡ് മാറി. എന്നാൽ പിന്നാലെ പക്ഷാഘാതം വന്നു. ഇപ്പോൾ മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സയിലാണ് നടി.
കോവിഡ് ബാധിതരിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ കോവിഡനന്തര രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നുണ്ട്. കോഡിനെ പോലെതന്നെ മാരകമാണ് കോവിഡനന്തര രോഗങ്ങളുടെ ഭീഷണി.
“കാഞ്‌ജലി ലൈഫ് ഇൻ സ്ലോ ” എന്ന സിനിമയിൽ പ്രധാന വേഷമാണ് ശിഖ ചെയ്തത്. ഷാരൂഖ് നായകനായ” ഫാൻ” എന്ന ചിത്രത്തിലും ശിഖ വേഷമിട്ടു. സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ചുവർഷം നഴ്സായി ശിഖ സേവനമനുഷ്ഠിച്ചിട്ടുണ്ട്.