KeralaNEWS

ഒരു വര്‍ഷം 2615 മില്ലീമീറ്റർ; കേരളത്തിൽ മഴക്കണക്കുകൾ ഇങ്ങനെ‌

കേരളത്തിൽ ഒരു വര്‍ഷത്തില്‍ ഏകദേശം നൂറ്-നൂറ്റിരുപത് ദിവസത്തോളം മഴ ലഭിക്കാറുണ്ട്.
ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും.മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ് കേരളത്തിലെ ശരാശരി മഴ. ഇതില്‍ത്തന്നെ തെക്ക് പാറശാലയില്‍ 1400 മില്ലീമീറ്ററും വടക്ക് കാസര്‍കോട്ട് 400 മില്ലീമീറ്ററും മഴ ലഭിക്കുന്നുണ്ട്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റില്‍നിന്ന് 69 ശതമാനം മഴയും വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റില്‍ നിന്ന് 20 ശതമാനം മഴയുമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്.

വയനാട് ജില്ലയില്‍ കല്പറ്റ, വൈത്തിരിക്കടുത്ത് ലക്കിടി എന്നീ സ്ഥലങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ 5200 മില്ലിമീറ്റർ.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത പൊതുവെ കൂടുതലായിരിയ്ക്കും. 80 മുതല്‍ 100 ശതമാനം വരെ. കീടങ്ങളെയും രോഗങ്ങളെയും വര്‍ദ്ധിപ്പിക്കാന്‍ ഇതിടയാക്കുന്നു. അന്തരീക്ഷത്തിന് നീരാവിയുടെ അളവ് കൂടിയാല്‍ കുമിള്‍, ബാക്ടീരിയ എന്നീ രോഗങ്ങള്‍ പെരുകും.
പൊതുവേ സൂര്യപ്രകാശം മഴക്കാലത്ത് ആവശ്യത്തിനു കിട്ടാത്തതു വിളവിനെ ബാധിക്കാറുണ്ട്. അതേപോലെ, ബാഷ്പീകരണം മഴക്കാലത്തു കുറവായതിനാല്‍ ചെടികള്‍ മൂലകങ്ങള്‍ വലിച്ചെടുക്കുന്നതു കുറയുകയും ചെയ്യാറുണ്ട്.

തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചിരിയ്ക്കുന്ന ഒരു പരന്ന പാത്രത്തില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ എത്ര മഴവെള്ളം നേരിട്ടു വീഴുന്നുവെന്നുള്ളതാണ് മഴയുടെ അളവ്.

മഴ അളക്കുന്നതിനു പല തരത്തിലുള്ള മഴമാപിനികളുണ്ട്. “റെയിന്‍ ഗേജുകള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്.

Back to top button
error: