തിരുവനന്തപുരം:വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാൻഡോ അറസ്റ്റിൽ.
ഐആര്‍ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയില്‍ ആണ് നടപടി.
‘പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാൻഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്.വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു’-യുവതി വഞ്ചിയൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.