കോയമ്ബത്തൂര്‍: തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്ബത്തൂരില്‍ തുടക്കമായി. ലോകോത്തര വാണിജ്യശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്മാന് എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പിന്റെ തമിഴ്നാട്ടിലെ ആദ്യ സംരംഭംകൂടിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്ബത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്ബൗണ്ടിലാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്പത്തൂരിൽ തുടക്കം കുറിച്ചത്.